രോഗബാധ കുറഞ്ഞു, 4138

0

സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 438 കേസുകളുണ്ട്. ഇന്ന് 7108 പേര്‍ രോഗമുക്തരായി. 33345 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചു.

ഇന്ന് 21 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 1533 ആയി.

ഇന്ന് 47 ആരോഗ്യ പ്രവര്‍ത്തകര്‍ കൂടി രോഗബാധിതരായി
ഇന്നത്തെ രോഗികളില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഉള്ളത് 21477 പേരാണ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍- 2437

ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്

തിരുവനന്തപുരം – 361
കൊല്ലം – 350
പത്തനംതിട്ട – 44
ഇടുക്കി – 60
കോട്ടയം – 246

ആലപ്പുഴ – 498
എറണാകുളം – 518
മലപ്പുറം – 467
പാലക്കാട് – 286
തൃശൂര്‍ – 433

കണ്ണൂര്‍- 195
വയനാട് – 46
കോഴിക്കോട് – 576
കാസര്‍കോട് – 58

പുതിയ ഹോട്ട്സ്പോട്ടുകള്‍ – 5
ഒഴിവാക്കിയ ഹോട്ട്സ്പോട്ടുകള്‍ – 19
ആകെ ഹോട്ട്സ്പോട്ടുകള്‍ – 657