ലഖ്‌നൗ കോടതിയില്‍ സ്‌ഫോടനം; അഭിഭാഷകര്‍ക്ക് പരിക്ക്
ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കോടയിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റു. വസിര്‍ഗഞ്ച് കോടതിയിലാണ് സ്‌ഫോചനം ഉണ്ടായത്. അഭിഭാഷകര്‍ തമ്മിലുണ്ടായ തര്‍ക്കം സംഘട്ടനമായി മാറുകയും ഇതിനിടയില്‍ സ്‌ഫോടനം ഉണ്ടാവുകയുമായിരുന്നു. കോടതി പരിസരത്ത് നിന്ന് മൂന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.