സിഐടിയു അക്രമത്തെ തള്ളിപ്പറഞ്ഞ് ഹൈക്കോടതി

0

മുത്തൂറ്റ് സമരത്തിന്റെ മറവില്‍ സിഐടിയു നടത്തുന്ന അക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ജോലിയെടുക്കുന്ന ജീവനക്കാര്‍ക്കെതിരെ തുടര്‍ച്ചയായി സിഐടിയു നടത്തുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശം.
തൊഴില്‍ പ്രശനം പരിഹരിക്കേണ്ടത് ഇങ്ങനെയാണോ എന്ന് ചോദിച്ച കോചതി മധ്യസ്ഥ ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവെക്കാനും നിര്‍ദേശിച്ചു. കോടതി പറയുമ്പോള്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയാല്‍ മതിയെന്നും പറഞ്ഞു. തൊഴിലാളി സംഘടനകള്‍ ഈവിധം അല്ല പെരുമാറേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. എന്നാല്‍ അക്രമങ്ങളെ അപലപിക്കുന്നതായും അക്രമികളെ സംരക്ഷിക്കില്ലെന്നും സിഐടിയു അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ മധ്യസ്ഥ ചര്‍ച്ച തുടരണമെന്നും സിഐടിയു അഭ്യര്‍ഥിച്ചു. എന്നാല്‍ അക്രമം തുടരുന്നതിനാല്‍ ഇക്കാര്യം കോടതി പരിഗണിച്ചില്ല.