HomeKeralaതദ്ദേശ തെരഞ്ഞെടുപ്പ്: 2015-ലെ വോട്ടർ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പ്: 2015-ലെ വോട്ടർ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 2015-ലെ പഴയ വോട്ടർ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പഴയ പട്ടിക ഉപയോഗിക്കാമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്‍റെ വിധി ഡിവിഷൻ ബഞ്ച് തള്ളി. 2019-ൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച പട്ടിക നിലവിലുണ്ടെന്നിരിക്കെ, എന്തിനാണ് പഴയ പട്ടിക ഉപയോഗിക്കുന്നതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

നിലവിൽ 2019-ൽ വോട്ട് ചെയ്തവർക്ക് വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടി വരും. 2015-ലെ പട്ടികയിൽ 2015-ലെ പട്ടികയിൽ ഇവരുടെ പേരുണ്ടാകില്ലെന്നതാണ് കാരണം. പഴയ പട്ടിക ഉപയോഗിക്കുന്നതിനെതിരെ യു ഡി എഫ് നടത്തിയ വാദമാണ് ഇതോടെ വിജയിച്ചത്.

Most Popular

Recent Comments