HomeKeralaപണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് സിഐടിയു അക്രമികള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

പണിയെടുക്കാന്‍ അനുവദിക്കില്ലെന്ന് സിഐടിയു അക്രമികള്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം

മുത്തൂറ്റ് സമരത്തിന്റെ മറവില്‍ സിഐടിയു അക്രമികളുടെ അഴിഞ്ഞാട്ടം വീണ്ടും. കോട്ടയത്ത് ഇന്ന് നടന്ന അക്രമത്തില്‍ മാധ്യമപ്രവര്‍ത്തകരേയും വെറുതെവിട്ടില്ല. സമരത്തില്‍ പങ്കെടുക്കാതെ പണിയെടുക്കാന്‍ എത്തിയ മുത്തൂറ്റ് ജീവനക്കാരെയും പൊലീസിനേയും പൂട്ടിയിട്ട ക്രിമിനലുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചു.
കാമറകള്‍ തല്ലിത്തകര്‍ക്കാനും കയ്യേറ്റം ചെയ്യാനും നടത്തിയ ശ്രമങ്ങളെ മാധ്യമപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് തടയുകയായിരുന്നു. ഞങ്ങള്‍ പണിയെയുക്കാന്‍ വന്നവരാണ്, പണിയെടുക്കുന്നവരോട് കുറച്ചുകൂടി മാന്യമായി പെരുമാറൂ എന്ന് പണിയെടുക്കുന്നത് തടസ്സപ്പെടുത്താന്‍ വന്ന സിഐടിയു ക്രിമിനലുകളോട് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞു.
മുത്തൂറ്റിന്റെ മിക്ക ശാഖകള്‍ക്ക് മുന്നിലും സിഐടിയു അക്രമം തുടരുകയാണ്. പൊലീസ് ശക്തമായി നടപടിയെടുക്കുന്നില്ലെന്ന പരാതിയാണ് ജീവനക്കാര്‍ക്ക്. ഇന്നലെ വനിതാ ജീവനക്കാരിയുടെ ദേഹത്ത് മീന്‍വെള്ളം ഒഴിച്ച സംഭവത്തിലും പൊലീസ് മെല്ലെപോക്ക് തുടരുകയാണ്.

Most Popular

Recent Comments