സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത പാഠശാലകളും അടച്ച് പൂട്ടാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചു.അടച്ച്പൂട്ടുന്ന മദ്രസകളും സംസ്‌കൃത പാഠശാലകളും ആറു മാസത്തിനുള്ളില്‍ സാധാരണ സ്‌കൂളുകളാക്കി മാറ്റും.മതം, വേദങ്ങള്‍, അറബി പോലുള്ള ഭാഷകള്‍ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നത് ഒരു മതേതര സര്‍ക്കാരിന്റെ ജോലിയല്ലെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ പറഞ്ഞു. അസമിലെ ബിജെപി സര്‍ക്കാര്‍ തന്നെയാണ് 2017-ല്‍ മദ്രസ, സംസ്‌കൃത സ്‌കൂള്‍ ബോര്‍ഡുകള്‍ പിരിച്ചുവിട്ട് സെക്കന്‍ഡറി ബോര്‍ഡ് ഓഫ് എജ്യുക്കേഷനില്‍ ലയിപ്പിച്ചത്.