സംസ്ഥാനത്തെ പൊലീസ് സേനയില്‍ നിന്ന് ആയുധങ്ങള്‍ കാണാതായ സംഭവത്തെ നിസ്സാരമായി കാണാനാവില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. വെറുമൊരു നിസ്സാര സംഭവമായി കാണുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അംഗീകരിക്കാനാവില്ല. കേരളത്തില്‍ നിന്ന് നിരവധി പെണ്‍കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് കടത്തി ഭീകരരാക്കിയ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. നിരവധി ഭീകരസംഘടനകളുടെ താവളമായി കേരളം മാറുകയാണെന്ന വാര്‍ത്തകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അതീവ ഗുരുതരമായി മാത്രമേ ഈ സംഭവത്തെ കാണാന്‍ കഴിയൂ എന്നും വി മുരളീധരന്‍ പറഞ്ഞു.
ആയുധങ്ങള്‍ കാണാതായത് നിസ്സാരമായി കാണാനാവില്ല വി മുരളീധരന്‍