സംസ്ഥാനത്ത് സ്വകാര്യ കൺട്രോൾ റൂം വഴി സ്ഥാപനങ്ങൾക്ക് മേൽ മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്താനുള്ള സിംസ് പദ്ധതിയും സംശയത്തിന്റെ നിഴലിൽ .പൊലീസിന് ബാധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിർദ്ദേശം നൽകിയ പദ്ധതിയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പൊലീസ് ആസ്ഥാനത്ത് കെൽട്രോണിന് നൽകുന്ന പ്രത്യേക സ്ഥലത്ത് സ്വകാര്യ കൺട്രോൾ റൂം ഉണ്ടാക്കി കെൽട്രോൺ ജീവനക്കാരെ നിയമിക്കാനായിരുന്നു തീരുമാനം. അവർ 24 മണിക്കൂർ നിരീക്ഷണം ഏർപെടുത്താനായിരുന്നു തീരുമാനം. എന്നാൽ കെൽട്രോൺ ഇത് ഉപകരാർ നൽകി. സ്വകാര്യ സ്ഥാപനത്തെ നിരീക്ഷണ ചുമതല ഏൽപ്പിച്ചു. പക്ഷെ ബാങ്കുകളോ സ്ഥാപനങ്ങളോ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി മുന്നോട്ട് വന്നില്ല. ഇതോടെ പദ്ധതി തന്നെ ഇല്ലാത്ത അവസ്ഥയായി.