ശിവശങ്കറിൻ്റെ സ്വത്തുക്കൾ മരവിപ്പിച്ചേക്കും

0

കടുത്ത നടപടിയിലേക്ക് എല്‍ഫോഴ്‌സ്‌മെന്റ്. പിണറായി വിജയന്റെ വിശ്വസ്തന്‍ എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചേക്കും. ചോദ്യം ചെയ്യലിനോട് എം ശിവശങ്കര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് ഇഡി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാകും സ്വത്തുക്കള്‍ മരവിപ്പിക്കല്‍. ബിനാമി സ്വത്ത്, നിക്ഷേപം എന്ന് സംശയിക്കുന്ന ഏത് സ്വത്തും അന്വേഷണം തീരും വരെ ഇങ്ങനെ മരവിപ്പിക്കാം.

ചോദ്യം ചെയ്യലിനോട് തീര്‍ത്തും നിസ്സഹകരിക്കുകയാണ് ശിവശങ്കര്‍. ഇതിന് പുറമെ ഭക്ഷണം കഴിക്കാതെ ഉദ്യോഗസ്ഥരെ ആശങ്കയില്‍ നിര്‍ത്തുകയും ചെയ്യുന്നതായും വാര്‍ത്തയുണ്ട്. ഭക്ഷണം കഴിക്കാതെ ശരീരം അസ്വസ്തത പ്രകടിപ്പിച്ചാല്‍ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചേക്കും എന്ന നിയമോപദേശം ലഭിച്ചതായാണ് പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ മികവുള്ള ഉദ്യോഗസ്ഥരെ എത്തിക്കാനാണ് ഇഡി നീക്കം.