തുര്‍ക്കിയില്‍ ഉണ്ടായ വന്‍ഭൂകമ്പത്തില്‍ നിരവധി മരണം. നിരവധി പേര്‍ മണ്ണിനടിയില്‍. പടിഞ്ഞാറന്‍ തുര്‍ക്കിയിലാണ് ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്.
നാലുപേര്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം. 120 ലേറെ പേര്‍ക്ക് പരിക്കുണ്ട്. നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയിലാണ്. ഇസ്മീര്‍ നഗരത്തിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. നിരവധി ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി. ഏജിയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.