മകരവിളക്കിന് ശബരിമലയില്‍ 5000 തീര്‍ഥാടകരെ അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡലകാലം തീരുന്ന ദിവസവും 5000 പേരെ അനുവദിക്കും. എന്നാല്‍ തീര്‍ഥാടകര്‍ 24 മണിക്കൂറിനിടെ ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. ട്രെയിനില്‍ വരുന്ന തീര്‍ഥാടകരെ റയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.