മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും രക്ഷിച്ചെടുക്കാന്‍ സിപിഎം ന്യായീകരണ തൊഴിലാളികളുടെ നിലവാരത്തിലേക്ക് കേന്ദ്ര നേതാക്കള്‍ തരം താഴ്ന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇതുകൊണ്ടാണ് കണ്‍ഫേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ എം ശിവശങ്കറിന്റെ തെറ്റിന് പ്രധാനമന്ത്രിക്കാണ് ധാര്‍മിക ഉത്തരവാദിത്തം എന്നൊക്കയുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തില്‍ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളികളെ കളിയാക്കരുത്.
ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് തകര്‍ച്ച നേരിടുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാരും കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് പോകുന്നത്. ലൈഫ് മിഷന്‍ കേസിലെ നിര്‍ണായക വഴിത്തിരിവായ ഐ ഫോണുകളില്‍ ഒന്ന് എങ്ങനെ എം ശിവശങ്കറിന് ലഭിച്ചു. ഇനി കണ്ടെത്തേണ്ട ഒരു ഫോണ്‍ ആരുടെ കയ്യിലാണെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം. മുഖ്യമന്ത്രിയുടെ ലക്ഷങ്ങള്‍ വിലയുള്ള മാച്ചിന്റെ കാര്യമൊക്കെ നമുക്ക് അറിയാമല്ലോ.
എല്ലാറ്റിനും പിന്നി്ല്‍ മുഖ്യമന്ത്രിയാണ്. വിജിലന്‍സിന് സ്വപ്‌നയേയും മറ്റുള്ളവരേയും കസ്റ്റഡിയില്‍ വാങ്ങുന്നത് തെളിവുകള്‍ നശിപ്പിക്കാനാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രദ്ധിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.