കോവിഡ് വാക്‌സിന്‍ വിതരണത്തിന് പ്രത്യേക സമിതികള്‍ രൂപീകരിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇത് ആരോഗ്യരംഗത്തെ മറ്റു പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കരുത്. വാക്‌സിന്‍ വിതരണം ഏകോപിപ്പിക്കുന്നതിനും ജനങ്ങളെ ബോധവത്ക്കരിക്കാനുമാണ് സമിതികള്‍ രൂപികരിക്കുന്നത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ആണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയും അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സംസ്ഥാന കര്‍മസമിതിയും കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ കര്‍മസമിതിയും രൂപീകരിക്കണം. ഒരു വര്‍ഷം കൊണ്ടാകും രാജ്യത്ത് വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുക എന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.