യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ നല്‍കിയ 6 ഐ ഫോണില്‍ ഒന്ന് ലഭിച്ചത് എം ശിവശങ്കരന്. ഏറ്റവും വില കൂടിയ ഫോണാണ് മുഖ്യമന്ത്രിയുടെ വ്ശ്വസ്തന് ലഭിച്ചത്. ഫോണില്‍ ഒന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നത്. പിന്നീട് നിലപാട് മയപ്പെടുത്തി. എന്നാലും സിപിഎം ഇപ്പോഴും പ്രതിപക്ഷ നേതാവിനെ ട്രോളാന്‍ ഐ ഫോണ്‍ വിഷയം ഉപയോഗിക്കുന്നുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന ഫോണാണ് എം ശിവശങ്കറിന് സ്വപ്‌ന സുരേഷ് നല്‍കിയത്.