മലയാളികള്‍ക്ക് ശിരസ്സ് ഉയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊള്ള സംഘം നടത്തുന്ന ഭരണമാണ് കേരളത്തില്‍.
പാര്‍ടി സെക്രട്ടറിയുടെ മക്കള്‍ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സ്വര്‍ണകള്ളക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനവും. ഇതൊന്നും അംഗീകരിക്കാന്‍ മലയാളികള്‍ക്കാവില്ല.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം ശരിയാണെന്ന് തെളിഞ്ഞു. അന്നെല്ലാം തന്നെയും പ്രതിപക്ഷ നേതാക്കളെയും വ്യക്തിഹത്യ നടത്താനാണ് പിണറായിയും സിപിഎം നേതാക്കളും ശ്രമിച്ചത്.ആരുടെ നെഞ്ചിടിപ്പാണ് കൂടിയതെന്ന് ജനങ്ങള്‍ക്ക് മനസ്സിലായി. മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ച് ഇരിക്കാതെ എത്രയും വേഗം ഇറങ്ങിപ്പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.