2024 ഓടെ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക ശേഷി കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സംസ്ഥാനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ലക്ഷ്യത്തിലെത്തുമെന്ന് ഉറച്ചു പ്രതീക്ഷിക്കുകയാണ്. കോവിഡ് പ്രതിസന്ധിയെ രാജ്യം അതിജീവിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോവിഡ് വാക്‌സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ ഉറപ്പാക്കും. സാമ്പത്തിക രംഗത്തിന് വലിയ പ്രഹരമായിരുന്നു കോവിഡ്. നാം സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ തുടരും. ആത്മവിശ്വാസം ഇല്ലാത്തവരുടെ വാക്കുകള്‍ സര്‍ക്കാര്‍ പരിഗണിക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കിയ ചരിത്രമാണ് തന്റെ സര്‍ക്കാരിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.