സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍. മയക്കുമരുന്ന് കേസിലാണ് ബംഗളുരുവില്‍ അറസ്റ്റിലായത്. ഇന്ന് രാവിലെ മുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് ബിനീഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുത്തത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയാണ് ഇദ്ദേഹത്തിനെതിരായ പ്രധാന തെളിവായത്.
കോടതിയിൽ ഹാജരാക്കിയ ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ കസ്റ്റഡിയിൽ എൻഫോഴ്സ്മെൻ്റിന് വിട്ടുകൊടുത്തു.