ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായി, മുഖ്യമന്ത്രി രാജിവെക്കണം

0

താനും പ്രതിപക്ഷവും ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിംഗ്‌ളര്‍ അടക്കമുള്ള മുഴുവന്‍ അഴിമതികളും തുടങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്നാണ്. എല്ലാം മുഖ്യമന്ത്രിക്ക് അറിയാം. അറിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിണറായി വിജയന് യാതൊരു സ്ഥാനവുമില്ല.

തനിക്ക് ഒന്നും അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നീട് തനിക്ക് ഒന്നും ഓര്‍മയില്ലെന്നും പറയുന്നു. പിന്നീട് ചിലത് ഓര്‍മ വന്നു. ശകുന്തളത്തില്‍ മുദ്രമോതിരം കണ്ടപ്പോള്‍ ഓര്‍മവരുന്ന ദുഷ്യന്തനെ പോലെയാണ് പിണറായി വിജയന്‍. വിജയന് അല്‍ഷിമേഴസ് ഇല്ലെന്നാണ് വിവരം. എന്തൊക്കെ കള്ളമാണ് മുഖ്യമന്ത്രി കസേരിയില്‍ ഇരുന്ന് പറഞ്ഞത്. എല്ലാം പൊളിഞ്ഞില്ലേ.

എം ശിവശങ്കര്‍ അഞ്ചാം പ്രതി ആയതോടെ ഇനി അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീളുക. പിണറായി വിജയനിലേക്ക് അന്വേഷണം നീണ്ടാല്‍ ഞങ്ങള്‍ക്ക് പരാതിയില്ല, പക്ഷേ കേരള മുഖ്യമന്ത്രിയിലേക്ക് അന്വേഷണം വന്നാല്‍ അത് സംസ്ഥാനത്തിന് നാണക്കേടാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പിണറായി വിജയന്‍ ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.