കള്ളക്കടത്ത് കേസില്‍ പിണറായി വിജയന്റെ വിശ്വസ്ഥന്‍ എം ശിവശങ്കര്‍ അഞ്ചാംപ്രതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ വിവരത്തിലാണ് ഇക്കാര്യം ഉള്ളത്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് കൂടുതല്‍ വ്യക്തമാവുകയാണ്. ഇതിനിടെ ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. 14 ദിവസമാണ് ഇ ഡി ചോദിച്ചിരുന്നത്.
മുഖ്യമന്ത്രിയുടെ പ്രിസന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ കള്ളക്കടത്തിന് സഹായം ചെയ്തിരുന്നു. സ്വര്‍ണം പിടിച്ചപ്പോള്‍ വിട്ടുകിട്ടാന്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നത് എന്ന് പറഞ്ഞു എന്നാണ് ലഭിക്കുന്ന വിവരം.