വിചിത്ര വാദവുമായി സിപിഎം, ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും

0

മുഖ്യമന്ത്രി രാജിവെക്കില്ല

പിണറായി വിജയന്റെ വിശ്വസ്ഥനായിരുന്ന എം ശിവശങ്കറിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി രാജിവെക്കില്ലെന്ന് സിപിഎം. അങ്ങനെയൊരു അജണ്ടയില്ല. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന നിലപാടിലാണ് സിപിഎം അന്നും ഇന്നും.

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന് കീഴിലാണ്. അങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തരവാദിത്തം ഉണ്ട്. ശിവശങ്കര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ശിവശങ്കറിന്റെ മൊഴി ശരിയോ തെറ്റോ ആകട്ടെ പിണറായി വിജയന്‍ രാജിവെക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.