സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എം ശിവശങ്കറിനെ അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീര്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പട്ടികജാതി മോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം.
ശിവശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ല. മുഖ്യമന്ത്രിയുടെ അറിവേടെയും, അനുമതിയോടെയുമാണ് ശിവശങ്കര്‍ എല്ലാ കുറ്റക്യത്യങ്ങളിലും, ഇടപാടുകളിലും, പങ്കാളിയായിട്ടുള്ളത്. ശിവശങ്കറിന് സ്വപ്നാ സുരേഷിനോടുള്ള അതേ ബന്ധം മുഖ്യമന്ത്രിക്കുമുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നതും , കള്ളപ്പണം വെളുപ്പിക്കുന്നതുമുള്‍പ്പെടെ ഗുരുതരമായ കുറ്റക്യതൃങ്ങളില്‍ ശിവശങ്കറിന് പങ്കുണ്ടെന്നും ഹൈക്കോടതിക്ക് ബോധ്യമായതിനാലാണ് മുന്‍കൂര്‍ ജാമ്യഅപേക്ഷ തള്ളിയത്.
മുഖ്യമന്ത്രിയില്‍ മന്ത്രിമാരേക്കാള്‍ സ്വാധീനം ശിവശങ്കറിനായിരുന്നു. ചീഫ് സെക്രട്ടറിയെ വരെ നിയന്ത്രിക്കാനും, സ്വന്തം നിലയ്ക്ക് അന്താരാഷ്ട്ര കരാറുകള്‍ പോലും ഒപ്പിടാനുമുള്ള സ്വാതന്ത്ര്യവും വരെ ശിവശങ്കറിന് മുഖ്യമന്ത്രി നല്‍കിയിരുന്നു . ലൈഫ്മിഷന്‍, സ്പ്രിംഗ്‌ളര്‍, സ്വര്‍ണ്ണക്കടത്ത് തുടങ്ങി എല്ലാ നിയമവിരുദ്ധ ഇടപാടുകളിലും, ശിവശങ്കര്‍ കരുക്കള്‍ നീക്കിയത് മുഖ്യമന്ത്രിക്കും, സി.പി.എം നേതൃത്വത്തിനും വേണ്ടിയാണ്. സ്വര്‍ണ്ണക്കടത്തു കേസിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാനും, തെളിവുകള്‍ നശിപ്പിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. ശിവശങ്കറിന്റെ കസ്റ്റഡിയോടെ അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീങ്ങുകയാണ്. അടിയന്തരമായി സര്‍ക്കാര്‍ രാജിവച്ച് മുഖ്യമന്ത്രി അന്വേഷണം നേരിടണം.
പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത് സംസാരിച്ചു, പ്രശാന്ത് മുട്ടത്തറ, പാറയില്‍ മോഹനന്‍, പുഞ്ചക്കരി രതീഷ് എന്നിവര്‍ മാര്‍ച്ചിന് നേത്യത്വം നല്‍കി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.