ദിലീപിന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമയായ സിഐഡി മൂസ ഇനി അനിമേഷന്‍ രൂപത്തില്‍. നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ തന്നെയാണ് അനിമേഷന്‍ സിനിമ ഒരുങ്ങുന്നത്. ഇതിലെ സിഐഡി മൂസക്ക് ശബ്ദം കൊടുക്കുന്നത് ദിലീപ് തന്നെയാണ്. സിനിമ ഇറങ്ങി 17 വര്‍ഷം പിന്നിടുമ്പോഴാണ് ദിലീപ് പുതിയ പദ്ധതിയുമായി വന്നിരിക്കുന്നത്. ബിഎംഡി പ്രൊഡക്ഷന്‍സും ഗ്രാന്‍ഡ് പൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം.