ദേശീയ ബാലതരംഗത്തിൻ്റെ ആഭിമുഖ്യത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് നൽകി. കഴിഞ്ഞ 20 വർഷമായി നടത്തിവരുന്നതാണ് ആദ്യാക്ഷരവേദി. ഇക്കുറി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. തിരുവനന്തപുരം ജഗതിയിലെ ഉമ്മൻചാണ്ടിയുടെ വസതിയിലായിരുന്നു ചടങ്ങ്. ദേശീയബാലതരംഗം ചെയർമാൻ അഡ്വ. റ്റി ശരത്ചന്ദ്ര പ്രസാദ് അധ്യക്ഷനായി.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വിവിധ മതസ്ഥരായ ഇരുപതോളം കുട്ടികൾക്കാണ് ഉമ്മൻചാണ്ടി വിദ്യാരംഭം നടത്തിയത്.
നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ ഉമ്മൻചാണ്ടിയെ ചടങ്ങിൽ ആദരിച്ചു.
കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ ദേശീയ ബാലതരംഗം സംസ്ഥാന പ്രസിഡൻ്റ് ശലഭയെ ഉമ്മൻചാണ്ടി ഉപഹാരം നൽകി അഭിനന്ദിച്ചു.