ദസ്സറ പ്രമാണിച്ച് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 3,737 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനായി ചെലവഴിക്കുക. വിജയദശമിക്ക് മുമ്പ് ഒറ്റത്തവണ ആയിട്ടായിരിക്കും ബോണസ് നല്‍കുകയെന്ന് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബോമസ് തുക വിപണിയെ ഉണര്‍ത്താനും സഹായിക്കുമെന്നും മന്ത്രി വിശദീകരിച്ചു.