മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അന്തരിച്ചു. 90 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.30നാണ് അന്ത്യം. രാവിലെ എട്ടുമുതല്‍ തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ സ്മാരക ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം തീരുമാനമായില്ല.
2017 ല്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായാണ് സഭാ അധ്യക്ഷനായത്. മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനാണ്. കണ്‍വന്‍ഷനിലെ രാത്രിയിലെ സ്ത്രീ നിരോധനം നീക്കിയത് ജോസഫ് മെത്രാപ്പോലീത്തയാണ്.