രോഗവ്യാപനം മറയ്ക്കാന്‍ ടെസ്റ്റുകള്‍ കുറയ്ക്കുന്നു

0

സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനം അതീവ ഗുരുതര അവസ്ഥയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗവ്യാപനം മറച്ചുവെക്കാന്‍ പരിശോധന നടത്താതിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും പ്രതിപക്ഷ നേതാവ്.

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. 1200 ലധികം പേര്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയില്‍ ഒന്നാമതാണ് കേരളം. ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാത്തതിനാല്‍ സംസ്ഥാനത്തെ രോഗവിവരം കൃത്യമായി അറിയുന്നില്ല.

രോഗത്തിന്റെ ആദ്യഘട്ടത്തില്‍ നടത്തിയ പിആര്‍ കോലാഹലങ്ങള്‍ വിപരീത ഫലം ഉണ്ടാക്കി. ഇതുമൂലം ജനങ്ങളില്‍ വ്യാജ സുരക്ഷിതത്വ ബോധം ഉണ്ടായി. ഇത് വലിയ വിപത്തിലേക്കാണ് നയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.