എൽ സേ ബിയൂസ് പുരസ്ക്കാരം ഉമ്മൻ ചാണ്ടിക്ക് 

0
 കെപിഎൽ സേ ബിയൂസ് മാസ്റ്ററുടെ സ്മരണ നിലനിർത്തുന്നതിന് രൂപീകരിച്ചിട്ടുള്ള സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ആറാമത് പുരസ്ക്കാരം ഐ എൻ ടി യു സി യുടെ ദീർഘനാൾ ഭാരവാഹിയായിരുന്ന എഐസിസി ജന .സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് നൽകുന്നതിന് പുരസ്ക്കാര നിർണ്ണായക കമ്മിറ്റി തീരൂമാനിച്ചു. കെകെഎൻടിസി സ്ഥാപകനും, സംസ്ഥാന പ്രസിഡൻ്റും , ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും, സംസ്ഥാന ഉപാധ്യക്ഷനുമായിരുന്നു കെപിഎൽ സേ ബിയൂസ് മാസ്റ്റർ.
ഒക്ടോബർ 25 ന് എൽ സേ ബിയൂസ് സ്മാരക ഹാളിൽ ചേരുന്ന യോഗത്തിൽ എഐസിസി വർക്കിംഗ് കമ്മിറ്റിയംഗം പി സി ചാക്കോ ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിക്കുള്ള പുരസ്ക്കാരം സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തിൽ തൊട്ടടുത്ത ദിവസം അദ്ദേഹത്തിൻ്റെ ഭവനം സന്ദർശിച്ചു സമർപ്പിക്കുന്നതിനും തീരുമാനിച്ചു.
  ഓൺലൈൻ യോഗത്തിൽ കെ.പി.തമ്പി കണ്ണാടൻ, ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, ജെസി ഡേവിഡ്, സാംസൺ അറക്കൽ, എം.എം.രാജു, കെ.ടി.വർഗീസ്, ചന്ദ്രശേഖര വാര്യർ, കെ.കെ.കുമാരൻ, എ.കെ.വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.