HomeIndiaസഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുള്ള സമരങ്ങള്‍ പാടില്ല

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുള്ള സമരങ്ങള്‍ പാടില്ല

രാജ്യത്ത് പൊതുസ്ഥലങ്ങളും റോഡുകളും കയ്യേറി പൗരന്റെ സഞ്ചാരസ്വാതന്ത്യം നിഷേധിക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി. സഞ്ചാരസ്വാതന്ത്യം നിഷേധിച്ചുള്ള അനിശ്ചിതകാല സമരങ്ങള്‍ പാടില്ല. സമരങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ പാടുള്ളൂ. സഞ്ചാര സ്വാതന്ത്യം തടഞ്ഞുള്ള സമരങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ പൊലീസ് കോടതി ഉത്തരവിനായി കാത്തിരിക്കരുതെന്നും കോടതി വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ പൊതു നിരത്ത് കയ്യേറി നടത്തിയ സമരങ്ങള്‍ നീക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ഭരണഘടനാപരമായ അവകാശം ജനങ്ങള്‍ക്ക് ഉണ്ടെന്നും സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു.

Most Popular

Recent Comments