തമിഴ്‌നാട്ടില്‍ എടപ്പാടി തന്നെ

0

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥി. മന്ത്രി പനീര്‍ശെല്‍വമാണ് ഇക്കാര്യം പാര്‍ടി ആസ്ഥാനത്ത് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാാനാര്‍ഥിയെ ചൊല്ലി എഡിഎംകെയില്‍ പിളര്‍പ്പുണ്ടാകും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഇടയിലാണ് നാടകീയമായി പനീര്‍ശെല്‍വം പളനിസ്വാമിയുടെ പേര് പ്രഖ്യാപിച്ചത്.

പാര്‍ടി പിളരുമെന്ന അവസ്ഥയില്‍ ബിജെപി നടത്തിയ ഇടപെടലുകളാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചതെന്നാണ് വാര്‍ത്തകള്‍. ജയലളിതയുടെ തോഴി ശശികലയേയും ദിനകരനേയും പാര്‍ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവരും എന്നുള്ള വാര്‍ത്തയും ഉണ്ടായിരുന്നു. പാര്‍ടിയുടെ നിയന്ത്രണത്തിന് സമിതി ഉണ്ടാക്കാനും ഇതില്‍ പനീര്‍ശെല്‍വത്തിന് നേതൃത്വം നല്‍കാനുമാണ് തീരുമാനം. ഇരുപക്ഷത്തിനും തുല്യ അംഗങ്ങളായിരിക്കും സമിതിയില്‍. ഇതോടെ ശശികലയുടെ വരവ് അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്.