HomeKeralaപോക്‌സോ പ്രതി കുട്ടികള്‍ക്ക് ക്ലാസെടുത്തതില്‍ അന്വേഷണം

പോക്‌സോ പ്രതി കുട്ടികള്‍ക്ക് ക്ലാസെടുത്തതില്‍ അന്വേഷണം

രണ്ട് പോക്‌സോ കേസുകളിലെ പ്രതിയെ കൊണ്ട് കുട്ടികള്‍ക്ക് ക്ലാസെടുപ്പിച്ചതില്‍ അന്വേഷണം. പോക്‌സോ കേസുകളിലെ പ്രതിയായ ഗിരീഷിനെ കൊണ്ടാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറില്‍ ക്ലാസെടുപ്പിച്ചത്. കുട്ടികളുടെ മാനസിക പിരിമുറക്കം മാറ്റാനുള്ളതായിരുന്നു പരിശീലനം. ലയണ്‍സ് ക്ലബുമായി ചേര്‍ന്നാണ് വെബിനാര്‍ നടത്തിയത്.

വിദ്യാഭ്യാസ വകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. കൗണ്‍സിലിംഗിന് എത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഗിരീഷ് ഇപ്പോള്‍ വിചാരണ നേരിടുകയാണ്. നേരത്തെ ഇയാള്‍ക്കെതിരെ നിരവധി ലൈംഗിക ആരോപണ പരാതികള്‍ ഉണ്ടായിരുന്നു. എന്നാല്‍ പരാതിക്കാര്‍ പിന്നീട് കേസിന് താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ കേസില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Most Popular

Recent Comments