കുട്ടികള്‍ക്ക് ക്ലാസെടുത്തത് പോക്‌സോ കേസ് പ്രതി

0

കുട്ടികള്‍ക്ക് ക്ലാസെടുക്കാന്‍ പോക്‌സോ അടക്കമുള്ള കേസുകളിലെ പ്രതി. നിരവധി തവണ ലൈംഗിക പീഡന ആരോപണം നേരിട്ട ക്രിമിനല്‍ സ്വഭാവമുള്ളയാളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ക്ലാസെടുത്തത്. ഇന്നലെ നടന്ന വെബിനാറിലാണ് രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായി വിചാരണ നേരിടുന്നയാളായ ഗിരീഷ് എന്ന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ക്ലാസെടുത്തത്.

കൗണ്‍സിലിംഗില്‍ എത്തിയ രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസാണ് ഈ ക്രിമിനലിനെതിരെ ഇപ്പോള്‍ ഉള്ളത്. നേരത്തെയും നിരവധി ലൈംഗിക പീഡന ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിട്ടുണ്ട്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരുന്നു വെബിനാര്‍. ലയണ്‍സ് ക്ലബുമായി സഹകരിച്ചായിരുന്നു വെബിനാര്‍. ലയണ്‍സ് ക്ലബിന്റെ യുവജന വിഭാഗം കോ ഓര്‍ഡിനേറ്ററാണ് ഇയാളെന്ന് പറയുന്നു.