HomeKeralaസസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറുടേയും നഴ്‌സുമാരുടേയും സസ്‌പെന്‍ഷന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. അരുണ, ഹെഡ് നഴ്‌സുമാരായ ലീന കുഞ്ചന്‍, കെ വി രജനി എന്നിവരെ സസ്പന്‍ഡ് ചെയ്തത്.

കോവിഡ് കാലത്ത് അധിക ജോലിയും ഉത്തരവാദിത്വവും വഹിച്ചിട്ടും നേരിട്ട് പങ്കില്ലാത്ത കാര്യത്തിന് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത് വലിയ പ്രതിഷേധമാണ് വരുത്തി വെച്ചത്. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ രാവും പകലും സമയം നോക്കാതെയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ കോളേജുകളില്‍ ജോലിയെടുക്കുന്നത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് രോഗിയെ നേരിട്ട് പരിചരിക്കുക പോലും ചെയ്യാത്തവരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ നോഡല്‍ ഓഫീസര്‍ തസ്തികകളില്‍ നിന്ന് ഡോക്ടര്‍മാര്‍ കൂട്ട രാജി വെച്ചു. പരസ്്യ പ്രതിഷേധവും നടത്തിയതോടെയൊണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സര്‍ജിറി വിഭാഗം പ്രൊഫസര്‍ക്കാണ് ഇനി കോവിഡ് ചുമതല.

Most Popular

Recent Comments