ജോലി ചെയ്യാന്‍ ആളെത്താത്ത സ്ഥിതി

0

മികച്ച പ്രതിരോധം ഉണ്ടായതു കൊണ്ടാണ് കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ പറഞ്ഞു. ആരോഗ്യവകുപ്പിന് ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണ്. ആരോഗ്യ വകുപ്പില്ഡ പുഴുവരിക്കുന്നു എന്നു പറയുന്നവരുടെ മനോവ്യാപാരം അസഹനീയമാണ്. കോവിഡ് ബ്രിഗേഡില്‍ ചേര്‍ന്നവരില്‍ പലരും ജോലി ചെയ്യാന്‍ എത്തുന്നില്ല. മതിയായ ജീവനക്കാരെ വിന്യസിക്കാന്‍ സാധിക്കാത്തത് ഇതുകൊണ്ടാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.