സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഐഎംഎക്കെതിരെ അതിരൂക്ഷ വാക്കുകളുമായി മുഖ്യമന്ത്രി. ആരോഗ്യ വകുപ്പ് പുഴുവരിച്ചു എന്ന് പറയണമെങ്കില്‍ പറയുന്നവരുടെ മനസ്സ് പുഴുവരിച്ചതായിരിക്കും. വിദഗ്ദര്‍ എന്നു പറയുന്നവര്‍ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവര്‍ത്തനങ്ങളില്‍ വിദഗ്ദരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ദര്‍ എന്നു കരുതുന്നരെ ബന്ധപ്പെടുന്നില്ല. സര്‍ക്കാരിന് വീഴ്ച പറ്റിയെങ്കില്‍ ആ വീഴ്ച എന്താണെന്ന് സര്‍ക്കാരിനെ അറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയവര്‍ക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കുമെന്നും എന്നാല്‍ ഇതൊന്നും സംസ്ഥാനത്ത് ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.




































