ആദ്യഘട്ടത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല കാരണം

0

സെക്രട്ടറിയറ്റിലെ വിവാദ തീപിടിത്തത്തിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ആദ്യഘട്ടത്തില്‍ കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. വയറുകള്‍ പരിശോധിച്ചതില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. സ്വിച്ചില്‍ നിന്ന് ഫാനിലേക്ക് പോയ വയറുകളാണ് പരിശോധിച്ചത്. ആകെ 45 ഇനങ്ങളാണ് പരിശോധനക്ക് അയച്ചിരുന്നത്. 43 ഇനങ്ങളുടെ പരിശോധന റിപ്പോര്‍ട്ട് വരാനുണ്ട്. ആഗസ്റ്റ് 25നായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം ഉണ്ടായത്. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ കത്തിക്കാന്‍ ആസൂത്രിതമായി നടത്തിയതായിരുന്നു തീപിടിത്തം എന്നാണ് ആരോപണം ഉയര്‍ന്നത്.