ഈ മാസം അവസാനം രോഗം കുറഞ്ഞേക്കും

0

ഒക്ടോബര്‍ അവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈമാസം മധ്യത്തോടെ രോഗ ബാധ കുറയുമെന്നായിരുന്നു ആദ്യ നിഗമനം. സംസ്ഥാനത്ത് നിലവില്‍ രോഗബാധ ഉണ്ടായവരേക്കാള്‍ പത്തിരട്ടി പേര്‍ക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകും എന്നാണ് മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ കരുതുന്നത്. അവര്‍ ഓഗസ്റ്റില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം ബോധ്യമായതാണ്. എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലായിരുന്നു പഠനം.