സാലറി കട്ട് ഇല്ല, സര്‍ക്കാര്‍ പിന്മാറി

0

സംസ്ഥാനത്ത് സാലറി കട്ടില്ല. ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പിലാണ് തീരുമാനം. 7000 കോടി രൂപ കിട്ടുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരിന് എതിരാവുമെന്ന ബോധ്യത്തിലാണ് സര്‍ക്കാര്‍ നിലപാട് തിരുത്തിയത്. പ്രതിപക്ഷ സംഘടനകള്‍ക്ക് പുറമെ ഭരണപക്ഷ സംഘടനകളും അതൃപ്തിയിലായിരുന്നു. പ്രത്യക്ഷ എതിര്‍പ്പ് കാണിക്കുന്നില്ലെങ്കിലും അണികള്‍ സര്‍ക്കാരിന് എതിരായിരുന്നു.