HomeKeralaനിലപാട് മാറ്റി സന്തോഷ് ഈപ്പന്‍

നിലപാട് മാറ്റി സന്തോഷ് ഈപ്പന്‍

ഐ ഫോണ്‍ വിവാദത്തില്‍ നിലപാട് മാറ്റി സന്തോഷ് ഈപ്പന്‍. പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് സന്തോഷ് ഈപ്പന്‍. എന്നാല്‍ 5 ഐ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്‍കിയ മൊഴിയിലാണ് നിലപാട് മാറ്റിയത്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വപ്‌ന വഴി ഐ ഫോണ്‍ പ്രതിപക്ഷ നേതാവിന് നല്‍കിയെന്ന് പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വക്കീല്‍ നോട്ടീസ് നല്‍കുകയും ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തപ്പോഴാണ് സന്തോഷ് ഈപ്പന്റെ നിലപാട് മാറ്റം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

Most Popular

Recent Comments