2008 ലെ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ ലഷ്ക്കര്‍ ഇ ത്വയിബ നേതാവ് ഹാഫിസ് സയ്യിദിന് തടവ് ശിക്ഷ. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ച കേസില്‍ ആണ് പാക് കോടതി ശിക്ഷ വിധിച്ചത്. 11 വര്‍ഷത്തെ തടവാണ് ശിക്ഷ. രണ്ട് കേസുകളാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിച്ചു നല്‍കിയെന്ന കുറ്റത്തിന് ചുമത്തിയത്. പാക്ക് ഭീകരവിരുദ്ധകോടതിയുടേതാണ് വിധി. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഇയാള്‍ നേരത്തെ വിവിധ കേസുകളില്‍ 16 തവണ പാക്കിസ്ഥാനില്‍ അറസ്റ്റിലായിട്ടുണ്ടെങ്കിലും എല്ലാ വട്ടവും രക്ഷപ്പെടുകയായിരുന്നു.





































