കുപ്പിവെള്ളത്തിന്റെ വില കുറക്കാനും ശക്തമായി നടപ്പാക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. വിവധ കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ വകവെക്കാതെയാണ് സര്‍ക്കാര്‍ തീരുമാനം. കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയായാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഇതിനുപുറമെ കുപ്പിവെള്ളത്തെ അവശ്യവസ്‌ക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ആറു രൂപയില്‍ താഴെ മാത്രമാണ് നിര്‍മ്മാണ ചെലവ് വരുന്നത്. കടകളില്‍ വില്‍പ്പനക്കെത്തിക്കുന്നത് എട്ടു രൂപക്കും.പിന്നീട് 12 രൂപ ലാഭമെടുത്താണ് കടകളില്‍ വില്‍പ്പന നടത്തുന്നത്.