ഭരണസമിതിയുമായി ആലോചിക്കാതെ ചെയര്‍മാന്‍ സ്ഥലംമാറ്റ ലിസ്റ്റ് പുറത്തിറക്കി എന്നാരോപിച്ച് ഗുരുവായുര്‍ ദേവസ്വത്തില്‍ പ്രതിഷേധം. ജീവനക്കാരുടെ പ്രതിനിധി എ വി പ്രശാന്ത് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. ജീവനക്കാരുടെ സ്ഥലംമാറ്റ ലിസ്റ്റ് പുറത്തിറക്കുമ്പോള്‍ ജീവനക്കാരുടെ പ്രതിനിധിയോട് ആലോചിക്കാറുണ്ടെന്നും ഇപ്പോഴുണ്ടായത് തികച്ചും ഏകാധിപത്യ നിലപാടാണെന്നുമാണ് പ്രശാന്തിന്റെ പരാതി.