തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം നല്‍കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പ്രഖ്യാപിച്ച 100 കോടി രൂപയില്‍ ബാക്കിയുള്ള 70 കോടി നല്‍കാനാവില്ലെന്ന് ഐസക്ക് നിയമസഭയെ അറിയിച്ചു.
ആദ്യ ഗഡുവായ 30 കോടി രൂപ ഒക്ടോബറില്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്നും സംസ്ഥാന സര്‍ക്കാരിനാണ് ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.