ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

0

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, നഴ്‌സുമാരും നടത്തിവന്ന സമരം പിന്‍വലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രാപ്പകലില്ലാതെ പണിയെടുക്കുന്നവരാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. അവര്‍ക്കെതിരെ നുണപ്രചാരണം നടത്തരുത്.

സസ്‌പെന്‍ഷനിലായ നോഡല്‍ ഓഫീസര്‍ ഡോ. അരുണ പതിന്മടങ്ങ് ജോലി ചെയ്യുന്ന വ്യക്തിയാണ്. പക്ഷേ ഒരു രോഗിയുടെ കാര്യത്തില്‍ ഉണ്ടായ സംഭവത്തില്‍ നടപടി എടുക്കേണ്ടി വരും. അതുകൊണ്ടാണ് ചുമതലക്കാരെ സസ്‌പെന്റ് ചെയ്തത്. മെഡിക്കല്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. നാളെ വൈകുന്നേരത്തിനകം ഇതിനിമേലുള്ള നടപടി ഉണ്ടാകും. എന്നാല്‍ ഇത് ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് നിര്‍ത്തിയുള്ളതായിരിക്കില്ല എന്നും ആരോഗ്യമന്ത്രി പറഞ്ഞു.