കൊലപാതകത്തിന് പിന്നില്‍ സിപിഎം

0

കുന്നംകുളം പുതുശ്ശേരിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊന്നത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. സിപിഎമ്മിനകത്തെ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കാരണം.

കൊലയാളികളില്‍ ഒരാള്‍ അറിയപ്പെടുന്ന സിപിഎം പ്രവര്‍ത്തകനാണ്. അര്‍ധരാത്രിയില്‍ സ്വന്തം വീട്ടില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയാണ് കൊലപാതകം നടന്നത്. ഇക്കാര്യങ്ങളെല്ലാം മറച്ച് വെക്കാനാണ് കോടിയേരിയും മൊയ്തീനും ശ്രമിക്കുന്നത്. അതിനാണ് കൊലപാതകം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നതും. ശക്തമായ നടപടിയും കൃത്യമായ അന്വേഷണവുമാണ് വേണ്ടത്. കള്ളപ്രചാരണം അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.