സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാരിന് രാഷ്ട്രീയ മോഹമാണ്. കോവിഡ് പ്രതിരോധത്തില്‍ ഉദ്യോഗസ്ഥ മേധാവിത്വമാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് പ്രധാന കാരണം ഉദ്യോഗസ്ഥ മേധാവിത്വമാണ്. ആരോഗ്യ പ്രവര്‍ത്തകരല്ല കോവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത്. ഇത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ്. പരിശോധന കൂട്ടണമെന്ന നിര്‍ദേശം ആദ്യ ഘട്ടത്തില്‍ പാലിച്ചിരുന്നെങ്കില്‍ ഇത്രയും രോഗ വ്യാപനം ഉണ്ടാകുമായിരുന്നില്ലെന്നും ഐഎംഎ അറിയിച്ചു.
ആരോഗ്യ വകുപ്പില്‍ പുഴുവരിക്കുന്നു എന്നാണ് ഐഎംഎയുടെ വിമര്‍ശനം. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണ്. ഇനി പറയാതിരിക്കാനീവില്ല.
ആവശ്യമായ സംവിധാനങ്ങള്‍ ആശുപത്രികളില്‍ ഇല്ല. ജീവനക്കാരുമില്ല, കൂടുതല്‍ നിയമനം നടത്തണം. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേണ്ടത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയല്ല, വൈറസിന് എതിരെ ആണ്. സംവിധാനങ്ങളുടെ വീഴ്ചക്ക് ആരോഗ്യ പ്രവര്‍ത്തകരെ ബലിയാടാക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.





































