HomeKeralaകൊടുത്താല്‍ കൊല്ലത്തല്ല, ബംഗളുരുവിലും കിട്ടും

കൊടുത്താല്‍ കൊല്ലത്തല്ല, ബംഗളുരുവിലും കിട്ടും

കൊടുത്താല്‍ കൊല്ലത്തല്ല ബംഗളുരുവിലും കിട്ടുമെന്ന് കോടിയേരി ബാലകൃഷ്ണന് രമേശ്‌ ചെന്നിത്തലയുടെ മറുപടി. ചിലപ്പോള്‍ തിരുവന്തപുരത്തും കിട്ടും. താന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുവാന്‍ പോകുന്നതിന്റെ അസ്വസ്ഥതയിലാണ്‌ കോടിയേരി. കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പങ്കെടുത്താല്‍ അതെങ്ങിനെയാണ് പ്രോട്ടോക്കോള്‍ ലംഘനമാവുന്നത്. തനിക്കൊപ്പം സിപിഎം നേതാവ് എം വിജയകുമാറും ബിജെപി നേതാവ് ഒ രാജഗോപാല്‍ എംപിയും പങ്കെടുത്തു. അവരും പ്രോട്ടോക്കള്‍ ലംഘിച്ചോ. താന്‍ എന്തായാലും കാരാട്ട് റസാഖിന്റെ മിനി കൂപ്പറില്‍ സഞ്ചരിച്ചിട്ടില്ല.

ഐഎംഇഐ നമ്പര്‍ പരിശോധിച്ച് തനിക്ക് നല്‍കിയെന്ന് പറയുന്ന വിവാദ ഐ ഫോണ്‍ ആരാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച പരിപാടിയിലാണ് താന്‍ പങ്കെടുത്തത്. തുടര്‍ന്ന് മത്സര പരിപാടിയുടെ നറുക്കെടുപ്പിലും പങ്കെടുത്തു.

നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ കൊണ്ട് തന്നെ തളര്‍ത്താമെന്ന് കരുതേണ്ട. സര്‍ക്കാരിനെതിരെ തെളിവുകളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് പോരാടുന്നത്. ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. കോടിയേരി ബാലകൃഷ്ണനെ പോലൊരാള്‍ സിപിഎം സെക്രട്ടറി ആയി ഇരിക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Most Popular

Recent Comments