ജലീലിന് പറഞ്ഞ ന്യായം ചെന്നിത്തലയ്ക്കും ബാധകം

0

ഐ ഫോണ്‍ വാങ്ങിയ സംഭവത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോടിയേരി ബാലകൃഷ്ണന്‍. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് പ്രതിപക്ഷ നേതാവ് പരിപാടിയില്‍ പങ്കെടുത്തതും ഫോണ്‍ വാങ്ങിയതും. മന്ത്രി കെ ടി ജലീലിനെ ആക്രമിക്കാനും രാജി ആവശ്യപ്പെടാനും പറഞ്ഞ പ്രോട്ടോക്കോള്‍ ലംഘനം തന്നെയാണ് പ്രതിപക്ഷ നേതാവും ചെയ്തത്. അതുെകാണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം. എന്നാല്‍ ഞങ്ങള്‍ ആ ആവശ്യം ഉന്നയിക്കില്ല. അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുന്നതാണ് നല്ലതെന്നും കോടിയേരി പറഞ്ഞു.