HomeKerala100 ദിവസം കൊണ്ട് അര ലക്ഷം തൊഴിലവസരം

100 ദിവസം കൊണ്ട് അര ലക്ഷം തൊഴിലവസരം

സംസ്ഥാനത്ത് 50,000 തൊഴില്‍ അവസരം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിവസം കൊണ്ടാണ് തൊഴില്‍ നല്‍കുന്നത്. എല്ലാ രണ്ടാഴ്ചയിലും തൊഴില്‍ ലഭിച്ചവരുടെ മേല്‍വിലാസം പരസ്യപ്പെടുത്തും. ഹയര്‍ സെക്കണ്ടറിയില്‍ 425 തസ്്തിക സൃഷ്ടിക്കും. എയ്ഡഡ് മേഖലയില്‍ 6911 തസ്തിക നിയമനം റഗുലറൈസ് ചെയ്യും.

മെഡിക്കല്‍ കോളേജില്‍ 700 ഉം ആരോഗ്യവകുപ്പില്‍ 500 ഉം തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. പട്ടിക വര്‍ഗക്കാരായ 500 പേരെ വനംവകുപ്പില്‍ ബീറ്റ് ഓഫീസര്‍മാരായി നിയമിക്കും. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം താല്‍ക്കാലിക നിയമനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Most Popular

Recent Comments