HomeKeralaആര്യാടന്‍ ഷൗക്കത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറി

ആര്യാടന്‍ ഷൗക്കത്തിന് പിന്നാലെ സിപിഎം ഏരിയ സെക്രട്ടറി

സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു. സിപിഎം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷനെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. കോഴിക്കോട് ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്. നിലമ്പൂരിലെ വ്യവസായി മന്‍സൂറിന്റെയും മൊഴി എടുക്കുന്നുണ്ട്.

ഈ കേസില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനേയും ചോദ്യം ചെയ്തിരുന്നു. മേരി മാതാ എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിബി വയലുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ചോദ്യം ചെയ്യുന്നത്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് ആരോപണം നേരിടുന്ന സ്ഥാപനമാണ് മേരി മാത എജുക്കേഷണല്‍ ട്രസ്റ്റ്.

Most Popular

Recent Comments