സര്‍ക്കാരിന് തിരിച്ചടിയുടെ കാലം, സിബിഐക്ക് അന്വേഷിക്കാം

0

ലൈഫ് മിഷന്‍ പദ്ധതിയുടെ അന്വേഷണത്തിലും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരിച്ചടി.

സിബിഐ അന്വേഷണം തടയില്ലെന്ന് പറഞ്ഞ ഹൈക്കോടതി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്നും പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സിബിഐയും വിമര്‍ശനം ഉന്നയിച്ചു.